Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Military

ഇ​റാ​നി​ൽ കാ​ൽ​കു​ത്തി​യാ​ൽ അ​മേ​രി​ക്ക​യ്ക്ക് പൊ​ള്ളും; താ​ക്കീ​തു​മാ​യി ക​ര​സേ​നാ ക​മാ​ൻ​ഡ​ർ

ടെഹ്റാൻ: ഇ​റാ​നി​ൽ സൈ​നി​ക ഇ​ട​പെ​ട​ലു​ണ്ടാ​യാ​ൽ അ​മേ​രി​ക്ക​യ്ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​നാ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി ജ​ഹാ​ൻ​ഷാ​ഹി. ഏ​തെ​ങ്കി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ ഇ​റാ​ൻ മ​ണ്ണി​ൽ കാ​ലു​കു​ത്തി​യാ​ൽ അ​വ​രെ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ത്രു​വി​ന്‍റെ ഏ​ത് നീ​ക്ക​ത്തി​നും ശ​ക്ത​വും പ്ര​തി​രോ​ധാ​ത്മ​ക​വു​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഇ​റാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്ന് ജ​ഹാ​ൻ​ഷാ​ഹി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ൽ ക​ര​സേ​ന പൂ​ർ​ണ യു​ദ്ധ​സ​ജ്ജ​ത​യി​ലാ​ണ്. അ​തി​ർ​ത്തി​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ളും ഭീ​ഷ​ണി​ക​ളും നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ നി​ല​വി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​യ്യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി വ്യ​ക്ത​മാ​ക്കി. വി​വി​ധ ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യി വീ​ണ്ടും നേ​രി​ട്ട് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് നേ​ര​ത്തെ​യു​ണ്ടാ​യ ക​രാ​ർ ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​വ​ർ മ​റു​പ​ടി ന​ൽ​ക​ണം.

ഇ​റാ​നും ഒ​മാ​നും ത​മ്മി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചാ​ൽ മാ​ത്ര​മേ ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗ​താ​ഗ​ത സം​വി​ധാ​നം ഇ​നി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. പു​തി​യ ഗ​താ​ഗ​ത​പാ​ത​യ്ക്ക് സാ​ങ്കേ​തി​ക​വും നി​യ​മ​പ​ര​വു​മാ​യ നി​ര​വ​ധി ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​രാ​ഗ്ചി പ​റ​ഞ്ഞു.

 

 

International

വെനസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ 32 ക്യൂബൻ പൗരന്മാർ കൊല്ലപ്പെട്ടു

ഹ​​​​വാ​​​​ന: ​​​​വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ 32 ക്യൂ​​​​ബ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ക്യൂ​​​​ബ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​ണ് ഇ​​​​ക്കാ​​​​ര്യം. ക്യൂ​​​​ബ​​​​ൻ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളും ഇ​​​​ന്‍റ​​​​ലി​​​​ജ​​ൻ​​​​സ് ഉ​​​​ദ്യോ​​​​സ്ഥ​​​​രു​​​​മാ​​​​ണ് ഇ​​​​വ​​​​രെ​​​​ന്നും പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യ്ക്കും പ​​​​ത്നി​​​​ക്കും സു​​​​ര​​​​ക്ഷ ന​​​​ല്കി​​​​യ​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നു ക്യൂ​​​​ബ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മി​​​​ഗു​​​​വേ​​​​ൽ ഡ​​​​യ​​​​ൽ കാ​​​​ന​​​​ൽ പ​​​​റ​​​​ഞ്ഞു.

ക്യൂ​​​​ബ​​​​യും വെ​​​​ന​​​​സ്വേ​​​​ല​​​​യും മി​​​​ത്ര​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ്. വെ​​​​ന​​​​സ്വേ​​​​ല ക്യൂ​​​​ബ​​​​യ്ക്ക് എ​​​​ണ്ണ​​​​യും ക്യൂ​​​​ബ വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു സു​​​​ര​​​​ക്ഷാ​​​​പി​​​​ന്തു​​​​ണ​​​​യും ന​​​​ല്കി​​​​യി​​​​രു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്ര​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് വെ​​​​ന​​​​സ്വേ​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. 80 പേ​​​​ർ മ​​​​രി​​​​ച്ചി​​​​രി​​​​ക്കാ​​​​മെ​​​​ന്നും സം​​​​ഖ്യ ഉ​​​​യ​​​​രാ​​​​മെ​​​​ന്നും ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഇ​​​​തി​​നി​​ടെ, മ​​​​ഡു​​​​റോ പി​​​​ടി​​​​യി​​​​ലാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ക്യൂ​​​​ബ​​​​യ്ക്കും വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്ന ചോ​​​​ദ്യം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. വെ​​​​ന​​​​സ്വേ​​​​ല​​​​യെ​​​​പ്പോ​​​​ലെ ക്യൂ​​​​ബ​​​​യും ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ​​ ശ​​​​ത്രു​​​​ത നേ​​​​രി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി കൂ​​​​ടാ​​​​തെ​​​ത​​​​ന്നെ ക്യൂ​​​​ബ വീ​​​​ഴു​​​​മെ​​​​ന്നാ​​​​ണു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്.

International

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ യു​എ​സ് സൈ​ന്യം മൂ​ന്നു ബോ​ട്ടു​ക​ൾ ആ​ക്ര​മി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ യു​എ​സ് സൈ​ന്യം മൂ​ന്നു ബോ​ട്ടു​ക​ൾ ആ​ക്ര​മി​ച്ചു. ല​ഹ​രി​മ​രു​ന്നു ക​ട​ത്ത് ആ​രോ​പി​ച്ചാ​ണ് ബോ​ട്ടു​ക​ളെ യു​എ​സ് ആ​ക്ര​മി​ച്ച​ത്. യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും യു​എ​സ് സ​തേ​ൺ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ല​ഹ​രി ക​ട​ത്ത് സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും ന​ട​പ​ടി തു​ട​രു​മെ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ല​ഹ​രി​മ​രു​ന്നു ക​ട​ത്ത് സം​ഘ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ന​ട​പ​ടി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ സെ​ന​റ്റ​ർ​മാ​രു​ടെ യോ​ഗം ചേ​രു​മെ​ന്ന് യു​എ​സ് സെ​ന​റ്റ് മൈ​നോ​റി​റ്റി ലീ​ഡ​ർ ച​ക്ക് ഷു​മ്മ​ർ അ​റി​യി​ച്ചു.

ല​ഹ​രി​മ​രു​ന്നു ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രെ യു​എ​സ് ന​ട​പ​ടി ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​രീ​ബി​യ​ൻ ക​ട​ലി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​നി​ക​രെ​യും വി​മാ​ന വാ​ഹി​നി​ക്ക​പ്പ​ൽ വ്യൂ​ഹ​ത്തെ​യും അ​യ​ച്ച​തും വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യ്‌​ക്കെ​തി​രെ ആ​വ​ർ​ത്തി​ച്ചു​ള്ള ഭീ​ഷ​ണി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

International

വെ​ന​സ്വേ​ലയിൽനിന്ന് പുറപ്പെട്ട എണ്ണടാങ്കർ യുഎസ് പിടിച്ചെടുത്തു

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​യി​ൽ​നി​ന്ന് എ​ണ്ണ​യു​മാ​യി പു​റ​പ്പെ​ട്ട വ​ന്പ​ൻ ടാ​ങ്ക​ർ അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്തു. വെ​ന​സ്വേ​ല​ൻ എ​ണ്ണ ക​ട​ത്തു​ന്ന​തി​ന്‍റെ പേ​രി​ൽ ഉ​പ​രോ​ധം നേ​രി​ടു​ന്ന ക​പ്പ​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു താ​ഴെ​യി​റ​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ന​ട​പ​ടി​യെ​ന്ന് ക​രു​തു​ന്നു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത കാ​ര്യം അ​റി​യി​ച്ച​ത്.കപ്പലിലെ എ​ണ്ണ അ​മേ​രി​ക്ക സൂ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലെ​ത്തി​യ സൈ​നി​ക​ർ ക​പ്പ​ലി​ൽ ഇ​റ​ങ്ങു​ന്ന വീ​ഡി​യോ യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പാം ​ബോ​ണ്ടി പു​റ​ത്തു​വി​ട്ടു.

അ​മേ​രി​ക്ക​ൻ ന​ട​പ​ടി ക​ട​ൽ​ക്കൊ​ള്ള​യാ​ണെ​ന്നും അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​ക​ളി​ൽ വി​ഷ‍​യം ഉ​ന്ന​യി​ക്കു​മെ​ന്നും വെ​ന​സ്വേ​ല പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം ക​പ്പ​ലി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സ്കി​പ്പ​ർ എ​ന്നു പേ​രു​ള്ള വ​ന്പ​ൻ ടാ​ങ്ക​റാ​ണ് ഇ​തെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​റാ​നി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും എ​ണ്ണ ക​ട​ത്തു​ന്ന​തി​ന്‍റെ പേ​രി​ൽ ഈ കപ്പലിനുമേൽ യുഎസ് ഉപരോധം നിലവിലുണ്ട്.

വെ​ന​സ്വേ​ല​യി​ലെ ഹൊ​സെ തു​റ​മു​ഖ​ത്തു​നി​ന്ന് ഈ ​മാ​സം നാ​ലി​നോ അ​ഞ്ചി​നോ പു​റ​പ്പെ​ട്ട ടാ​ങ്ക​റി​ൽ 18 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഉ​ണ്ടാ​യി​രു​ന്നു. കു​റാ​കാ​വോ​യി​ൽ​വ​ച്ച് ക്യൂ​ബ​യി​ലേ​ക്കു​ള്ള നെ​പ്ട്യൂ​ൺ-6 എ​ന്ന ടാ​ങ്ക​റി​ന് ര​ണ്ടു ല​ക്ഷം ബാ​ര​ൽ എ​ണ്ണ കൈ​മാ​റി. തു​ട​ർ​ന്നാ​ണ് അ​മേ​രി​ക്ക​ൻ സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്.

ടാ​ങ്ക​ർ പി​ടി​ച്ചെ​ടു​ത്ത വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​ർ​ന്നു. വെ​ന​സ്വേ​ല​യ്ക്കു സ​മീ​പം സൈ​നി​ക​വി​ന്യാ​സം വ​ർ​ധി​പ്പി​ച്ച അ​മേ​രി​ക്ക എ​ണ്ണ​ക്കപ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. വെ​ന​സ്വേ​ല​യി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രേ എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ 20 ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 80 പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

International

അമേരിക്ക ഐസിബിഎം പരീക്ഷിച്ചു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക ബു​​​ധ​​​നാ​​​ഴ്ച ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ (ഐ​​​സി​​​ബി​​​എം) പ​​​രീ​​​ക്ഷി​​​ച്ചു. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം അ​​​മേ​​​രി​​​ക്ക ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ച് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലാ​​​ണ് സം​​​ഭ​​​വം.

മി​​​നി​​​ട്ടു​​​മാ​​​ൻ എ​​​ന്നു പേ​​​രു​​​ള്ള ഐ​​​സി​​​ബി​​​എം ആ​​​ണ് പ​​​രീ​​​ക്ഷി​​​ച്ച​​​തെ​​​ന്ന് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. മി​​​സൈ​​​ലി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും കൃ​​​ത്യ​​​ത​​​യും തി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി​​​രു​​​ന്നു ഇ​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ മി​​​സൈ​​​ലി​​​ൽ പോ​​​ർ​​​മു​​​ന ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ആ​​​ണ​​​വ​​​ശ​​​ക്തി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ ചൈ​​​ന​​​യു​​​ടെ​​​യും റ​​​ഷ്യ​​​യു​​​ടെ​​​യും പി​​​ന്നി​​​ലാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

International

ക​രീ​ബി​യ​ൻ ക​ട​ലി​ൽ മ​യ​ക്കു​മ​രു​ന്നു ക​പ്പ​ലി​നെ ആ​ക്ര​മിച്ച് അ​മേ​രി​ക്ക​ൻ സേ​ന​

ന്യൂ​യോ​ർ​ക്ക്: ക​രീ​ബി​യ​ൻ ക​ട​ലി​ൽ അ​മേ​രി​ക്ക​ൻ സേ​ന നടത്തിയ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സേ​ത് അറിയിച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ക​പ്പ​ലാ​ണെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി.

നാ​ർ​കോ ഭീ​ക​ര​വാ​ദി​ക​ളാ​യ ആ​റ് പു​രു​ഷ​ന്മാ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്ന ക​ള്ള​ക്ക​ട​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​താ​യി അ​മേ​രി​ക്കൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വി​ശ​ദ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു​എ​സ് സൈ​ന്യം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ ദൃ​ശ്യ​ങ്ങ​ൾ യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. സെ​പ്തം​ബ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള പ​ത്താ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്. തെ​ക്ക​ൻ അ​മേ​രി​ക്ക​യി​ലും ക​രീ​ബി​യ​നി​ലും പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലു​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ നി​യ​മ സാ​ധു​ത​യും പ്ര​സി​ഡ​ന്‍റി​ന് ഇ​ത്ത​രം ആ​ക്ര​മ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​വും യു​എ​സ് കോ​ൺ​ഗ്ര​സി​ൽ ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​മാ​യ ട്രെ​ൻ ഡേ ​ആ​രാ​ഗ്വ​യെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച ഡോ​ണ​ൾ​ഡ് ട്രം​പ് ത​നി​ക്ക് ആ​ക്ര​മി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് വി​മ‍​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

Latest News

Corehub Up